മോഹൻലാൽ, ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ദൃശ്യം 2വിലെ ആദ്യ ഗാനം പുറത്തുവിട്ടു. ഒരേ പകല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അനില്‍ ജോണ്‍സണാണ് സംഗീതം. സോനോബിയ സഫര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വഴി ഫെബ്രുവരി 19നാണ് ചിത്രത്തിന്റെ റിലീസ്.
ചിത്രത്തിന്റെ ടീസറും കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തിയേറ്റർ ഉടമയും പ്രൊഡ്യൂസറുമായ ജോർജ് കുട്ടിയെയാണ് രണ്ടാം ഭാഗത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഐഎംഡിബി സിനിമാ വെബ്‌സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2.
Read also: സിദ്ധാര്‍ഥ് ഭരതന്റെ ‘ചതുരം’; ചിത്രീകരണം തുടങ്ങി







































