‘ദൃശ്യം 2’ കന്നഡ പതിപ്പിന്റെ ട്രെയ്‌ലർ പുറത്ത്

By News Bureau, Malabar News
drishya 2_kannada remake
Ajwa Travels

മലയാളത്തിലെ ബോക്‌സോഫീസ് ഹിറ്റ് ചിത്രം ‘ദൃശ്യം 2‘വിന്റെ കന്നഡ പതിപ്പ് ട്രെയ്‌ലർ റിലീസ് ചെയ്‌തു. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ കന്നഡ പതിപ്പിന്റെ പേര് ‘ദൃശ്യ 2‘ എന്നാണ്. രവിചന്ദ്രൻ തന്നെയാണ് നായകനായെത്തുന്നത്. ചിത്രം ഡിസംബർ 10ന് റിലീസ് ചെയ്യും.

പി വാസു സംവിധാനം ചെയ്യുന്ന ചിത്രം ഇ ഫോർ എന്റര്‍ടെയ്ൻമെൻസാണ് നിർമിക്കുന്നത്. ‘ദൃശ്യ’ തെലുങ്കിന്റെ ആദ്യ ഭാഗത്തിൽ അഭിനയിച്ച താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും.

നവ്യ നായരാണ് മലയാളത്തിൽ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശ ശരത് തന്നയാണ് കന്നഡ റീമേക്കിലും ഐജിയുടെ വേഷത്തിൽ എത്തുന്നത്. പ്രഭുവാണ് സിദ്ദിഖ് വേഷമിട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2013ൽ പുറത്തിറങ്ങിയ ദൃശ്യത്തിന് 2014ലാണ് ‘ദൃശ്യ’ എന്ന പേരിൽ കന്നഡ റീമേക്ക് ഒരുങ്ങിയത്. പി വാസു തന്നെയായിരുന്നു ആദ്യഭാഗവും സംവിധാനം ചെയ്‌തത്.

Most Read: ദാരിദ്ര്യ സൂചിക; ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്‌ഥാനമായി കേരളം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE