‘ദൃശ്യം 2’ ഇനി ബോളിവുഡിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്‌റ്റുഡിയോസ്

By Staff Reporter, Malabar News
drishyam-2-remake
Ajwa Travels

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രം ‘ദൃശ്യം 2‘ ഹിന്ദിയിലേക്ക്. പനോരമ സ്‌റ്റുഡിയോസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. എത്രയാണ് തുകയെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ദൃശ്യം 2വിന്റെ തെലുങ്കു പതിപ്പിന്റെ ചിത്രീകരണം പുരോഗമിക്കവെയാണ് പുതിയ വാർത്തകൾ വരുന്നത്.

ദൃശ്യം ഒന്നാം ഭാഗം ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റ് ആയിരുന്നു. അജയ് ദേവ്ഗണ്‍, തബു, ശ്രിയ സരണ്‍ എന്നിവരായിരുന്നു ഇതിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും എത്തുകയെന്നാണ് സൂചന. നിഷികാന്ത് കാമത്ത് ആണ് ദൃശ്യം ആദ്യപതിപ്പ് ഒരുക്കിയത്.

ഫെബ്രുവരി 19നാണ് ‘ദൃശ്യം 2‘ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകർക്ക് മുൻപിലെത്തിയത്. മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് വീണ്ടും ചിത്രത്തിലൂടെ ലഭിച്ചത്. സംവിധായകൻ ജിത്തു ജോസഫിനും ഒരുപാട് പ്രശംസ ലഭിച്ചിരുന്നു. മീന, അന്‍സിബ, സിദ്ദീഖ്, ആശ ശരത്, മുരളി ഗോപി എന്നിവരാണ് മറ്റ് വേഷങ്ങളിൽ എത്തിയത്.

Read Also: റാസ്‌പുടിന് ചുവടുവെച്ച് ജയസൂര്യയുടെ മകള്‍; കോവിഡ് മുൻനിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നതായി താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE