റാസ്‌പുടിന് ചുവടുവെച്ച് ജയസൂര്യയുടെ മകള്‍; കോവിഡ് മുൻനിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നതായി താരം

By Staff Reporter, Malabar News
rasputin dance_veda
Ajwa Travels

അടുത്തിടെ ഏറെ ചര്‍ച്ചയായ വിഷയമാണ് ജാനകിയുടെയും നവീനിന്റെയും ‘റാസ്‌പുടിന്‍’ ഡാന്‍സ്. പ്രേക്ഷകര്‍ ഈ മുപ്പത് സെക്കന്റ് നൃത്ത വീഡിയോ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോഴും സമൂഹത്തിലെ ചില വിഭാഗക്കാര്‍ അതില്‍ മതം കുത്തിക്കയറ്റി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ ജാനകി ഓംകുമാറിനും, നവീൻ റസാഖിനും എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ പ്രതിഷേധിച്ചും ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ‘റാസ്‌പുടിന് ചുവട് വെച്ചിരിക്കുകയാണ് ചലച്ചിത്ര താരം ജയസൂര്യയുടെ മകള്‍ വേദ.

മകളുടെ ഡാൻസ് വീഡിയോ ജയസൂര്യ തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്. ജാനകിയെയും നവീനെയും പോലെ ആശുപത്രി വേഷത്തിലാണ് വേദയും നൃത്തം ചെയ്യുന്നത്. ജാനകിയെയും നവീനെയും ടാഗ് ചെയ്യാനും ജയസൂര്യ മറന്നില്ല. കൂടാതെ വീഡിയോ കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നു എന്നും താരം കുറിച്ചു.

 

View this post on Instagram

 

A post shared by actor jayasurya (@actor_jayasurya)

ജാനകിക്കും നവീനും നേരിടേണ്ടി വന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ചലച്ചിത്ര താരം മഞ്‌ജു വാര്യരും വർഗീയ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നു.

‘ആശുപത്രിമുറിയിലെ രക്‌തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കു വന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണ്. അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയ്യടിച്ചു. പുരികം ചുളിച്ചവര്‍ക്ക് നേരെ ഒരേ ശബ്‌ദത്തില്‍ നൃത്തത്തിന് എന്ത് മതമെന്ന് ചോദിച്ചു. നൃത്തത്തിന്റെ ഭാഷ ലോകത്തെവിടെയും ഒന്ന് തന്നെയാണ്. അതിൽ വേര്‍തിരിവുകളോ വേലികെട്ടുകളോ ഇല്ല’; മഞ്‌ജു പറഞ്ഞു. മറ്റ് നിരവധിപേരും ഇരുവർക്കും പിന്തുണയുമായി ശബ്‌ദം ഉയർത്തിയിരുന്നു.

Read Also: കോവിഡ് കേസുകൾ കുറയുന്നെന്ന് കേന്ദ്രം; അങ്ങനെ പറയാറായിട്ടില്ലെന്ന് വിദഗ്‌ധർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE