സിദ്ധാര്‍ഥ് ഭരതന്റെ ‘ചതുരം’; ചിത്രീകരണം തുടങ്ങി

By Staff Reporter, Malabar News
chathuram movie
Ajwa Travels

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയുന്ന പുതിയ ചിത്രം ‘ചതുര’ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഗ്രീന്‍വിച് എന്റര്‍ടൈന്‍മെന്റിന്റെയും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനസിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിന്നിന് ശേഷമുള്ള സിദ്ധാർഥിന്റെ സംവിധാന സംരംഭമാണ് ‘ചതുരം’. മുണ്ടാക്കയത്താണ് ചിത്രീകരണം.

റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സിദ്ധാര്‍ഥ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ള സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ദീപു ജോസഫാണ്.

ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍: കോസ്‌റ്റ്യൂം- സ്‌റ്റെഫി സേവ്യര്‍, കലാ സംവിധാനം- അഖില്‍ രാജ് ചിറയില്‍, മേക്കപ്പ്- അഭിലാഷ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍, അസോസിയേറ്റ് ഡയറക്‌ടര്‍- ആംബ്രോ, ശബ്‌ദ രൂപകൽപന- വിക്കി, ശബ്‌ദ മിശ്രണം- എംആര്‍ രാജകൃഷ്‌ണന്‍, സ്‌റ്റില്‍സ്- ജിതിന്‍ മധു, പ്രൊമോഷന്‍സ്- പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍- സീറോ ഉണ്ണി.

Read Also: ഇന്ധന വില വര്‍ധന; ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE