കോഴിക്കോട്: ലഹരി വസ്‌തുക്കളുമായി രണ്ടുപേര്‍ പിടിയില്‍. മാങ്കാവില്‍ സ്വകാര്യ ആശുപത്രിക്കു സമീപത്തെ ഫ്‌ളാറ്റില്‍ നിന്നു 25 ഗ്രാം മാരക ലഹരിമരുന്നുമായി കരുവന്‍തിരുത്തി സ്വദേശിനി റജീന(38), 4 ഗ്രാം ലഹരി മരുന്നുമായി ചാലിയം സ്വദേശി മുഷാഹിദ് (32) എന്നിവരെയാണ് പരപ്പനങ്ങാടിയില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്.
മുഷാഹിദിനെ ആദ്യം അറസ്‌റ്റ് ചെയ്യുകയും പിന്നീട് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം മാങ്കാവിലെത്തി റജീനയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ലഹരിമരുന്നു കച്ചവടം നടത്തിയിരുന്നതായും നഗരം കേന്ദ്രീകരിച്ച് ലഹരിമരുന്നു വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും പോലീസ് വ്യക്‌തമാക്കി.
Read Also: കണ്ണൂരിൽ അറസ്‌റ്റിലായ യുവതികൾക്ക് ഐഎസുമായി അടുത്ത ബന്ധം; വെളിപ്പെടുത്തി എൻഐഎ








































