കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ ഉളിയത്തടുക്ക സ്വദേശി ഇകെ അബ്‌ദുൽ സമദാനി എന്ന അബ്‌ദുൽ സമദിനെതിരെ കാപ്പ ചുമത്തി. മയക്കുമരുന്ന് വിൽപന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെ കാസർഗോഡ്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള എന്നീ പോലീസ് സ്‌റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
പോലീസ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ കളക്‌ടർ ആണ് കാപ്പ ചുമത്തി ഉത്തരവ് ഇറക്കിയത്. മയക്കുമരുന്ന് കേസിൽ ആറ് മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാണ് അബ്‌ദുൽ സമദാനി. മയക്കു മരുന്ന് കേസ് ഉൾപ്പടെ ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന മുഴുവൻ പേർക്കെതിരെയും വരും ദിവസങ്ങളിൽ കാപ്പ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട് നൽകുമെന്ന് കാസർഗോഡ് ഡിവൈഎസ്‌പി ബാലകൃഷ്‌ണൻ നായർ അറിയിച്ചു.
Most Read: കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ; നിർമാണം ആരംഭിച്ചത് യുഡിഎഫ് എന്ന് മന്ത്രി







































