ദുബായ്: ബാൽക്കണികൾ ദുരുപയോഗം ചെയ്‌താൽ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ദുബായ് മുനിസിപ്പാലിറ്റി. നഗരഭംഗിക്ക് മങ്ങലേൽക്കുന്ന വിധത്തിൽ ബാൽക്കണികൾ അഭംഗിയോടെ ക്രമീകരിച്ചാൽ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്.
അതിനാൽ തന്നെ ബാൽക്കണികളിലും, ജനാലകളിലും വസ്‍ത്രം തൂക്കിയിടുന്നതും, ഉണക്കാനിടുന്നതും ഇത്തരത്തിൽ നിയമലംഘനമായി കണക്കാക്കും. ബാൽക്കണിയുടെ വലിപ്പമനുസരിച്ച് 500 മുതൽ 1,500 ദിർഹം വരെയാണ് പിഴയായി ഈടാക്കുന്നത്.
വസ്‍ത്രം തൂക്കിയിടുന്നതിന് ഒപ്പം തന്നെ സിഗരറ്റ് കുറ്റികളും ചാരവും ബാൽക്കണിയിൽ നിന്ന് താഴേക്ക് ഇടുന്നതും, ചപ്പുചവറുകൾ വലിച്ചെറിയുന്നതും, ഉപയോഗശൂന്യമായ സാധനങ്ങൾ കൂട്ടിയിടുന്നതും ഇത്തരത്തിൽ നിയമലംഘനമായി കണക്കാക്കും. കൂടാതെ ബാൽക്കണികളിൽ സാറ്റ്‌ലൈറ്റ് ഡിഷുകളും, ആന്റിനകളും സ്‌ഥാപിക്കുന്നതും, പക്ഷികൾക്ക് തീറ്റ കൊടുക്കുമ്പോൾ ഭക്ഷണാവശിഷ്‌ടങ്ങളും, വിസർജ്യവും താഴേക്ക് വീഴുന്നതും നിയമലംഘനമാണ്.
Read also: ഗാന്ധിജിക്ക് എതിരായ പരാമർശം; കാളിചരൺ മഹാരാജ് അറസ്‌റ്റിൽ






































