ദുബായ്: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പൊതു ജനങ്ങള്‍ക്കായി വീണ്ടും ദുബായ് സഫാരി തുറന്നു കൊടുത്തു. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള കാഴ്‌ചകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. വിനോദം മാത്രം ലക്ഷ്യമിട്ട് കൊണ്ടുള്ളതല്ല സഫാരിയുടെ പ്രവര്‍ത്തനം. 2018 മെയിലാണ് സഫാരി വിപുലീകരണം ലക്ഷ്യമിട്ട് അടച്ചത്. 28 മാസങ്ങള്‍ കൊണ്ടാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് വീണ്ടും തുറന്നു കൊടുത്തത്.
സഫാരിക്കുള്ളിലെ യാത്രക്കായി ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യന്‍, ആഫ്രിക്കന്‍, അറേബ്യന്‍ ഗ്രാമങ്ങളുടെ ഭംഗി നേരിട്ടറിയാനും വാദി നദിയുടെ തീരത്ത് കൂടി യാത്ര ചെയ്യാനും ഇതിലൂടെ സാധിക്കും. 119 ഹെക്‌ടർ പ്രദേശത്തായി മൂവായിരത്തോളം വന്യജീവികളുടെ പുനരധിവാസമാണ് ഇവിടെ നടത്തിയിരിക്കുന്നത്.
ആഫ്രിക്കയില്‍ നിന്നെത്തിച്ച സിംഹങ്ങളും, ജിറാഫ് അടക്കമുള്ള ജീവികളും ഇവിടുത്തെ സവിശേഷതയാണ്. എല്ലാ ദിവസവും പാര്‍ക്ക് തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം. എന്നാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇല്ലാതെ സന്ദര്‍ശകരെ അനുവദിക്കില്ല.
ടിക്കറ്റ് നിരക്ക്
ജനറൽ അഡ്‌മിഷൻ: മുതിർന്നവർക്ക് 50 ദിർഹം, കുട്ടികൾക്ക് 20 ദിർഹം
സഫാരി യാത്ര: മുതിർന്നവർക്ക് 85 ദിർഹം, കുട്ടികൾക്ക് 30 ദിർഹം
കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക www.dubaisafari.ae