അബുദാബി : മൂടല്‍മഞ്ഞ് കനത്തതോടെ യുഎഇയില്‍ അബുദാബി അല്‍ ഐന്‍ റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചതായി വ്യക്‌തമാക്കി അധികൃതര്‍. അബുദാബി പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചത്. മൂടല്‍മഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് മണിക്കൂറില്‍ 80 കിലോമീറ്ററാക്കി വാഹനങ്ങളുടെ വേഗപരിധി കുറച്ചതായാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മൂടല്‍മഞ്ഞ് കനത്തതോടെ ദൂരക്കാഴ്‌ച കുറയാനുള്ള സാധ്യതയുള്ളതിനാലാണ് വാഹനങ്ങളുടെ വേഗപരിധി കുറക്കാനുള്ള തീരുമാനത്തില്‍ അധികൃതര്‍ എത്തിയത്. അതിനാല്‍ തന്നെ വാഹനമോടിക്കുന്ന ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ അല്‍ ഐന്‍ റോഡില്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി.
അല്‍ ഐന്‍ റോഡില്‍ ഉള്‍പ്പടെ അല്‍ ദഫ്ര, ബു ഹുമ്ര, ഹമീം, അല്‍ ഹഫാ എന്നിവിടങ്ങളിലെല്ലാം മൂടല്‍മഞ്ഞ് ശക്‌തമാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിനാല്‍ തന്നെ ആളുകള്‍ ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കി ജനപ്രതിനിധി സഭ






































