തിരുവനന്തപുരം: കോവിഡ് വാക്‌സിനിലെ കേന്ദ്ര നയത്തിനെതിരെ പോസ്‌റ്റർ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. നാളെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് പ്രതിഷേധം.
വാക്‌സിനേഷനാണ് മരണസംഖ്യ പിടിച്ച് നിര്‍ത്തുവാനുള്ള ഏകവഴി. എന്നാൽ അത് സൗജന്യവും സാര്‍വത്രികവും ആക്കുന്നതിന് പകരം മരുന്ന് കമ്പനികളുടെ കൊള്ളയ്‌ക്ക് ജനങ്ങളെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
മാത്രവുമല്ല കേന്ദ്രം പ്രഖ്യാപിച്ച വാക്‌സിന്‍ നയം കടുത്ത ചൂഷണത്തിന് വഴിവെക്കുമെന്നും ഇതുവഴി സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനികളുടെ സ്വതന്ത്ര വിഹാരത്തിന് അവസരമൊരുക്കുകയാണ് കേന്ദ്രം ചെയ്‌തിരിക്കുന്നതെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സംഘടിപ്പിക്കുന്നതെന്നും സംസ്‌ഥാന സെക്രട്ടറിയേറ്റ് വ്യക്‌തമാക്കി.
Read Also: ഓക്‌സിജനു വേണ്ടി ഞാൻ ആരോടാണ് സർ സംസാരിക്കേണ്ടത്? മോദിയോട് കെജ്‌രിവാൾ