തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലേതു പോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാൻ തനിക്ക് കഴിയുമെന്ന് ഡിഎംആർസി മുൻമേധാവി ഇ ശ്രീധരൻ. ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടും ചെയ്യാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
67 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് വരാൻ സാധിച്ചതിൽ അൽഭുതം തോന്നുന്നു. ഇക്കാലത്തിനിടെ പല പദ്ധതികളും രാജ്യത്തിനുവേണ്ടി ചെയ്ത് സമർപ്പിക്കാൻ ഭാഗ്യമുണ്ടായി. ഈ പ്രായത്തിലും കാര്യങ്ങൾ ചെയ്യാൻ ശരീരബലവും ആത്മബലവുമുണ്ട്, ഇ ശ്രീധരൻ പറഞ്ഞു.
കേരളത്തിന് വേണ്ടി ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. ഏത് ചുമതല തന്നാലും ഇതുവരെ ചെയ്തതുപോലെ ഏറ്റവും ധൈര്യത്തോടെയും പ്രാപ്തിയുടെയും ചെയ്യുമെന്നും ഇ ശ്രീധരൻ പറഞ്ഞു.
Read also: നടൻ ദേവൻ ബിജെപിയിൽ ചേർന്നു; കേരള പീപ്പിൾസ് പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു







































