നടൻ ദേവൻ ബിജെപിയിൽ ചേർന്നു; കേരള പീപ്പിൾസ് പാര്‍ട്ടിയെ ബിജെപിയിൽ ലയിപ്പിച്ചു

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്‌തത്. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന പേരിലുള്ള സ്വന്തം പാര്‍ട്ടിയെയും ദേവൻ ബിജെപിയിലേക്ക് ലയിപ്പിച്ചു.

ദേവനെ കൂടാതെ സംവിധായകൻ വിനു കിരിയത്ത്, യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്‌ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്‌ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കലക്‌ടറുമായിരുന്ന കെവി ബാലകൃഷ്‌ണൻ, നടി രാധ തുടങ്ങിയവരും ഇന്ന് അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേര്‍ന്നു.

17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു. സിനിമയിൽ വന്ന ശേഷം രാഷ്‌ട്രീയത്തിൽ വന്ന ആളല്ല താൻ എന്നും കോളേജ് കാലം തൊട്ടേ താൻ കെഎസ്‍യു പ്രവര്‍ത്തകൻ ആയിരുന്നുവെന്നും ദേവൻ പറഞ്ഞു.

National News: പരിവർത്തനം ഇവിടെയല്ല, അങ്ങ് ഡെൽഹിയിലാകും വരിക; മോദിക്ക് മറുപടിയുമായി മമത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE