ഭരിക്കുന്നത് അവിശ്വാസികൾ, 2026ൽ വിശ്വാസികൾ അധികാരത്തിൽ വരണം; നടൻ ദേവൻ

By Staff Reporter, Malabar News
actor-devan-bjp
Ajwa Travels

പത്തനംതിട്ട: കേരളത്തില്‍ ഹിന്ദു ഐക്യം വേണമെന്ന് നടനും ബിജെപി അനുഭാവിയുമായ ദേവന്‍. 2026ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഭരണകൂടം വരണമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് കാനന പാതയിലൂടെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകള്‍ നടത്തിയ പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്യവേയാണ് ദേവന്‍ ഇക്കാര്യം പറഞ്ഞത്.

വിശ്വാസികള്‍ ഭരിക്കുന്ന ഒരു നാടായിരിക്കണം കേരളം. അവിശ്വാസികള്‍ തോല്‍ക്കണം. കാനനപാത തുറന്നു കിട്ടിയതുകൊണ്ട് മാത്രം അത് സഫലീകരിക്കുന്നില്ല. വലിയൊരു യാത്രയുടെ തുടക്കമാണിതെന്നും ദേവന്‍ പറഞ്ഞു. ഇവിടുത്തെ പ്രശ്‌നം വിശ്വാസിയും അവിശ്വാസിയും തമ്മിലാണ്.

സ്‌ത്രീ പ്രവേശനത്തെപ്പറ്റി ഓര്‍ഡര്‍ വന്നതിന് ശേഷം എന്തെല്ലാം കഷ്‌ടപ്പാടുകളാണ് അയ്യപ്പൻമാര്‍ സഹിച്ചത്. അത് നമ്മളെല്ലാം കണ്ടതാണ്. പണ്ട് ഹിന്ദുയിസത്തെ തകര്‍ക്കാന്‍ വേണ്ടി, ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍ വിദ്യാഭ്യാസത്തില്‍ നിന്നും ഹിന്ദുയിസത്തെ മാറ്റി നിർത്തി; ദേവൻ ചൂണ്ടിക്കാട്ടി.

വളരെ ന്യൂനപക്ഷമായ അവിശ്വാസികള്‍ ഭരിക്കുന്ന ഭൂരിപക്ഷം വിശ്വാസികള്‍ ഉള്ള ഇടമാണിത്. 2026ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഒരു ഭരണകൂടം കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന വിശ്വാസത്തോടുകൂടി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും ദേവൻ ആവശ്യപ്പെട്ടു.

Read Also: വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രവര്‍ത്തന സജ്‌ജമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE