അൽഭുതം… മെക്‌സിക്കോയിലെ പ്രകൃതിദത്ത ‘ഭൂഗർഭ വസന്തം’

By Desk Reporter, Malabar News
Natural Underground Spring in Mexico
Ajwa Travels

പ്രകൃതി ഒരുക്കിയിരിക്കുന്ന അൽഭുതങ്ങൾ കണ്ടാലും പറഞ്ഞാലും തീരില്ല… ചിലപ്പോൾ അവ വിശ്വസിക്കാൻ പോലും പ്രയാസമാണ്, മെക്‌സിക്കോയിലെ ഈ ഭൂഗർഭ പ്രകൃതിദത്ത നീരുറവ അതിലൊന്നാണ്. സെനോട്ട് എന്നറിയപ്പെടുന്ന ഈ ഭൂഗർഭ നീരുറവ പ്രകൃതിദത്തമായ ഒരു ഗർത്തമാണ്. ചുണ്ണാമ്പുകല്ല്‌ തകർന്നതിന്റെ ഫലമായി രൂപം കൊണ്ട ഗർത്തമാണ് ഭൂഗർഭ ജലത്തിലേക്ക് വഴികാട്ടുന്നത്.Natural Underground Spring in Mexicoദശലക്ഷക്കണക്കിന് വർഷങ്ങളായി, മഴ ചുണ്ണാമ്പുകല്ല് നശിപ്പിക്കുകയും ഭൂഗർഭ ഗുഹകളുടെ ഒരു വലിയ സംവിധാനം രൂപപ്പെടുകയും ചെയ്‌തു. മഴയിലൂടെയും ഭൂഗർഭ നീരുറവകളിലൂടെയും ഗർത്തതിന് അകത്ത് വെള്ളം നിറഞ്ഞു. വെള്ളം നിറഞ്ഞ ഒരു ഗുഹയുടെ മേൽക്കൂര ഇല്ലാതാവുമ്പോൾ ആണ് ഒരു സെനോട്ട് ജനിക്കുന്നത്.Natural Underground Spring in Mexicoസെനോട്ടുകൾ, കൂടുതലും മെക്‌സിക്കോയിലെ യുകാറ്റൻ പെനിൻസുലയുമായി ബന്ധപ്പെട്ടിരിക്കുന്നു. യുകാറ്റൻ പെനിൻസുലയിൽ ഏകദേശം 7,000 സെനോട്ടുകൾ ആണ് കണ്ടെത്തിയത്. സൂര്യപ്രകാശത്തിന്റെ കിരണങ്ങൾ ഗർത്തത്തിലൂടെ അകത്തേക്ക് ചെല്ലുകയും ജലത്തിന് ഒരു മാന്ത്രിക തിളക്കം നൽകുകയും ചെയ്യുന്നു. ആ കാഴ്‌ച വളരെ ഗംഭീരമാണ്. നിരവധി പേരാണ് പ്രകൃതി ഒരുക്കിയ ഈ അൽഭുതം കാണാൻ മെക്‌സിക്കോയിലേക്ക് എത്തുന്നത്.

Most Read:  ചർമ സംരക്ഷണത്തിന് കടലമാവ്; ഗുണങ്ങളേറെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE