അമിത് ഷാ പറഞ്ഞ ദുരൂഹ മരണം തന്റെ സഹോദരന്റേത് ആണെങ്കിൽ അന്വേഷിക്കട്ടെ; കാരാട്ട് റസാഖ്

By Desk Reporter, Malabar News
Karat-Razaq
Ajwa Travels

കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേത് ആണെങ്കിൽ അന്വേഷിക്കട്ടെയെന്ന് കാരാട്ട് റസാഖ്. തന്റെ സഹോദരന്റെ മരണത്തിൽ കുടുംബത്തിന് യാതൊരു സംശയവും ഇല്ല. രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന മരണം ഇപ്പോൾ ചർച്ചയാക്കുന്നത് രാഷ്‌ട്രീയ ലക്ഷ്യത്തോടെ ആണെന്നും അദ്ദേഹം പറഞ്ഞു.

മരണത്തിൽ ദുരൂഹത ഉണ്ടെന്ന് തെളിയിക്കാൻ അമിത് ഷായുടെ കയ്യിൽ തെളിവ് ഉണ്ടെങ്കിൽ വെളിപ്പെടുത്തട്ടെ. കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകട്ടെ എന്നും റസാഖ് കൂട്ടിച്ചേർത്തു.

ഞായറാഴ്‌ച ശഖുമുഖം കടപ്പുറത്ത് നടന്ന ബിജെപിയുടെ വിജയ യാത്ര സമാപന സമ്മേളനത്തിൽ സംസാരിക്കവേ ആണ് അമിത് ഷാ ‘ദുരൂഹ മരണ’ പരാമർശം നടത്തിയത്. സ്വർണക്കടത്തിലും ഡോളർ കടത്തിലും മുഖ്യമന്ത്രി പിണറായി വിജയനോട് അമിത് ഷാ ചോദിച്ച എട്ട് ചോദ്യങ്ങളിലാണ് ഇക്കാര്യം പരാമർശിച്ചത്.

സ്വർണക്കടത്ത് വിവാദത്തിൽ പ്രധാന സാക്ഷിയായ ഒരാളുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിച്ചിരുന്നോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.

Also Read:  മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്; എപി അബ്‌ദുള്ളക്കുട്ടി ബിജെപി സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE