ഹെറാത്: പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 പേർ മരിച്ചു. തിങ്കളാഴ്ചയാണ് ഭുചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു.
ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍ മരിച്ചതെന്ന് പ്രവിശ്യാവക്താവ് ബാസ് മുഹമ്മദ് സര്‍വാരി വാര്‍ത്താ ഏജന്‍സിയായ എഎഎഫ്പിയോട് പറഞ്ഞു. മുഖര് ജില്ലയിലും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 2015ല്‍ അഫ്ഗാനിൽ ഉണ്ടായ ഭൂചലനത്തിൽ 280 പേര് കൊല്ലപ്പെട്ടിരുന്നു.
Most Read: ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരമായി ലെവന്‍ഡോവ്സ്കി, വനിതാതാരം അലക്സിയ പുതേയസ്







































