ഫിഫയുടെ ഏറ്റവും മികച്ച പുരുഷതാരമായി ലെവന്‍ഡോവ്‌സ്‌കി, വനിതാതാരം അലക്‌സിയ പുതേയസ്

By News Bureau, Malabar News
Alexia Puthias and Lewandowski
Ajwa Travels

സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്‌റ്റ് പുരസ്‌കാരം തുടർച്ചയായ രണ്ടാം തവണയും സ്വന്തമാക്കി റോബർട്ട് ലെവൻഡോവ്‌സ്‌കി. ബാഴ്സലോണയുടെ അലക്‌സിയ പുതേയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

സലായെയും ലയണൽ മെസിയെയും മറികടന്നാണ് ലെവൻഡോവ്‌സ്‌കിയുടെ നേട്ടം. ഇതോടെ റൊണാൾഡോയുടെ രണ്ട് പുരസ്‌കാര നേട്ടത്തിനൊപ്പം എത്തിയിരുക്കുകയാണ് ലെവൻഡോവ്‌സ്‌കിയും.

ചെൽസിയുടെ എഡ്വേർഡ് മെൻഡിയാണ് മികച്ച പുരുഷ ​ഗോൾ കീപ്പർ. ക്രിസ്‌റ്റീൻ എൻഡ്‌ളെറെ മികച്ച വനിതാ ​ഗോൾ കീപ്പറായി തിരഞ്ഞെടുത്തു.

ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള ഉള്ള പുഷ്‌കാസ് പുരസ്‌കാരം ടോട്ടനം താരം എറിക് ലമേലയ സ്വന്തമാക്കി.

മികച്ച പരിശീലകരായി പുരുഷ ടീമുകളുടെ വിഭാഗത്തിൽ ചെൽസി മാനേജർ തോമസ് ടൂഷലും സ്‌ത്രീകളുടെ ഫുട്ബോളിൽ ചെൽസി പരിശീലക എമ്മ ഹെയ്സും തിരഞ്ഞെടുക്കപ്പെട്ടു.

Most Read: നേട്ടം തുടർന്ന് ‘മിന്നല്‍ മുരളി’; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടംനേടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE