നേട്ടം തുടർന്ന് ‘മിന്നല്‍ മുരളി’; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടംനേടി

By News Bureau, Malabar News
minnal murali
Ajwa Travels

മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ ‘മിന്നൽ മുരളി’യുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഇടംനേടിയാണ് ‘മിന്നല്‍ മുരളി’ മലയാള സിനിമയുടെ അഭിമാനം വാനോളം ഉയർത്തിയത്.

ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിച്ച അഞ്ച് അന്തര്‍ദേശീയ സിനിമകളുടെ പട്ടികയിലാണ് ‘മിന്നൽ മുരളി’ ഇടംപിടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ബേസില്‍ ജോസഫ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.

 

View this post on Instagram

 

A post shared by Basil ⚡Joseph (@ibasiljoseph)

കുടിയേറ്റക്കാരുടെ കഥ പറയുന്ന ബള്‍ഗേറിയന്‍ കുടംബ ചിത്രത്തിനും മെക്‌സിക്കന്‍ ത്രില്ലര്‍ ചിത്രത്തിനുമൊപ്പമാണ് സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ചിത്രമായി ‘മിന്നല്‍ മുരളി’യും എത്തിയിരിക്കുന്നത്.

നേരത്തെ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ ഒഫീഷ്യല്‍ പേജിലും ‘മിന്നല്‍ മുരളി’ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഞങ്ങളുടെ സൂപ്പര്‍ഹീറോ മഹ്‌റസ് മുരളി’ എന്ന അടിക്കുറിപ്പോടെ മാഞ്ചസ്‌റ്റര്‍ താരം മഹ്‌റസിന്റെ ചിത്രം പങ്കുവെച്ച പോസ്‌റ്റ് വൈറലായിരുന്നു. കൂടാതെ സ്‌പാനീഷ് ലീഗായ ലാ ലീഗയുടെ ഫേസ്ബുക്ക് പേജില്‍ മിന്നല്‍ മുരളിയുടെ സ്‌ഥാനത്ത് സെവിയ്യയുടെ താരം റാഫാ മിറിന്റെ ചിത്രം വെച്ചുള്ള പോസ്‌റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

നെറ്റ്ഫ്ളിക്‌സിലൂടെ മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലും റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതിനോടകം തന്നെ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ടൊവിനോയ്‌ക്കൊപ്പം ഗുരു സോമസുന്ദരവും പ്രധാന വേഷത്തിലെത്തിയ ചിത്രം ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്ന കഥയാണ് പറയുന്നത്. ഫെമിന ജോര്‍ജ്, അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Most Read: ഓസ്‌ട്രേലിയൻ ഓപ്പൺ ഇന്ന് തുടങ്ങും; ജോക്കോവിച്ച് പുറത്ത് തന്നെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE