മെൽബൺ: നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചിന്റെ വിസ സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കമാകും. പുരുഷ വിഭാഗത്തിൽ റാഫേല്‍ നദാല്‍ അമേരിക്കയുടെ ലോക റാങ്കിംഗില്‍ 66ആം സ്ഥാനത്തുള്ള മാര്‍ക്കോസ് ജിറോണിനെ നേരിടും. മൂന്നാം സീഡ് അലക്‌സാണ്ടര്‍ സ്വേരേവിനും ഏഴാം സീഡ് മാറ്റിയോ ബെരെറ്റിനിക്കും ഇന്ന് മൽസരമുണ്ട്.
വനിതാ വിഭാഗത്തിൽ ടോപ് സീഡ് ആഷ്‌ലി ബാര്‍ട്ടി യോഗ്യതാ റൗണ്ടിലൂടെയെത്തിയ സുറെങ്കോയെ നേരിടും. അഞ്ചാം സീഡ് ഗ്രീസിന്റെ മരിയ സക്കാരി സീഡ് ചെയ്യപ്പെടാത്ത ജര്‍മനിയുടെ തത്യ മരിയയെ നേരിടും. നവോമി ഒസാക്ക ആദ്യ റൗണ്ടിൽ നാളെ ക്യാമില ഒസോരിയയെ നേരിടും. ടൂർണമെന്റിലെ 13ആം സീഡാണ് നവോമി ഒസാക്ക.
Read Also: ധീരജ് വധക്കേസ്; പ്രതികൾക്കായുള്ള കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും