തിരുവമ്പാടി: ആദിവാസികൾ ഉൾപ്പടെ പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ട്രൈബൽ ഹോസ്‌റ്റലുകൾ ഉടൻ തുറക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കോവിഡ് മൂലം അടച്ച ട്രൈബൽ ഹോസ്‌റ്റലുകൾ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കണമെന്നാണ് നിർദ്ദേശം. സംസ്‌ഥാന പട്ടികജാതി വകുപ്പ് സെക്രട്ടറി, പട്ടികവർഗ ഡയറക്‌ടർ എന്നിവർക്കാണ് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്.
ജൂൺ 21ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിൽ, ഓടപൊയിൽ, മുത്തപ്പൻ പുഴ ആദിവാസി കോളനികൾ എന്നിവടങ്ങളിൽ ബാലാവകാശ കമ്മീഷൻ അംഗങ്ങളായ അഡ്വ.നസീർ ചാലിയം, അഡ്വ.ബവിത ബൽരാജ് എന്നിവർ സന്ദർശിച്ചിരുന്നു. തുടർന്ന് ഇവിടുത്തെ വിദ്യാർഥികളുടെ ദുരവസ്‌ഥ നേരിട്ട് മനസിലായ സാഹചര്യത്തിലാണ് നടപടി.
Also Read: രോഗവ്യാപനത്തിൽ കുറവില്ല; കേന്ദ്രസംഘം വീണ്ടും കേരളത്തിലെത്തും




































