കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 17ന്. നാളെ (ശനിയാഴ്ച) ദുൽഹജ് ഒന്നും ജൂൺ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മ്ദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിയവർ അറിയിച്ചു.
ഗൾഫ് രാജ്യമായ ഒമാനിലും ജൂൺ 17നാണ് ബലിപെരുന്നാൾ. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ 16നാണ് ബലിപെരുന്നാൾ. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15നും ബലിപെരുന്നാൾ 16നും ആയിരിക്കും.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്







































