തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ളാസ് വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ അധ്യയനം ആരംഭിക്കാൻ തീരുമാനം. 15ആം തീയതി മുതലാണ് ഇവർക്ക് ക്ളാസുകൾ ആരംഭിക്കാനിരുന്നത്. എന്നാൽ നാഷണൽ അച്ചീവ്മെന്റ് സർവേ 12ആം തീയതി മുതൽ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ക്ളാസുകൾ നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് നവംബർ ഒന്നാം തീയതി മുതലാണ് സ്കൂളുകൾ വീണ്ടും തുറന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് 19 മാസങ്ങളാണ് സംസ്ഥാനത്തെ സ്കൂളുകൾ അടച്ചിട്ടിരുന്നത്. അതിന് ശേഷം ഇപ്പോഴാണ് വീണ്ടും സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് നവംബർ 1ആം തീയതി മുതൽ 1-7, 10, 12 എന്നീ ക്ളാസുകൾക്ക് അധ്യയനം ആരംഭിച്ചിരുന്നു.
Read also: വീട്ടമ്മയുടെ ഫോൺ രേഖകൾ ചോർത്തി; ഡിവൈഎസ്പിക്ക് എതിരെ വകുപ്പുതല അന്വേഷണം







































