കോഴിക്കോട്: എലത്തൂർ സീറ്റിനെ ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി തുടരുന്നു. മാണി സി കാപ്പന്റെ എൻസികെക്ക് നൽകിയ സീറ്റ് തിരിച്ചെടുക്കാതെ സമവായത്തിന് ഇല്ലെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഇന്നലെ രാത്രി വൈകിയും കെപിസിസി നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
എൻസികെയുടെ സുൾഫിക്കർ മയൂരിക്ക് പുറമെ എലത്തൂർ സീറ്റിൽ കെപിസിസി നിർവാഹക സമിതി അംഗം യുവി ദിനേഷ് മണിയും മറ്റൊരു ഘടകക്ഷിയായ ഭാരതീയ നാഷണൽ ജനതാദളും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അനുനയ നീക്കത്തിനായി കഴിഞ്ഞ ദിവസം കെ വി തോമസ് കോഴിക്കോട്ട് എത്തിയെങ്കിലും ചർച്ച സമവായമാകാതെ പിരിഞ്ഞു. എംകെ രാഘവൻ എംപി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
Read Also: ശബരിമല തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; യുഡിഎഫിന് വിജയം ഉറപ്പ്; ആന്റോ ആന്റണി



































