തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഉയർന്ന് തുടരുന്ന സാഹചര്യത്തിൽ സഹകരണ സംഘങ്ങളിലെ തിരഞ്ഞെടുപ്പ് നീട്ടി വച്ചു. തിരഞ്ഞെടുപ്പ് നീട്ടി വച്ചുകൊണ്ട് അധികൃതർ ഉത്തരവ് പുറത്തിറക്കി. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ച സംഘങ്ങളുടെയും മേയ് ഒന്നിന് പുതിയ ഭരണസമിതി ചുമതല ഏറ്റെടുക്കേണ്ട സഹകരണ സംഘങ്ങളിലെയും തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്.
സംസ്‌ഥാനത്ത് ഏപ്രില്‍ 30ന് ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്ന സഹകരണ സംഘങ്ങളുടെ തിരഞ്ഞെടുപ്പ് 3 മാസത്തേക്കാണ് ഇപ്പോൾ നീട്ടി വച്ചിരിക്കുന്നത്. രോഗവ്യാപനം ഇനിയും ഗുരുതരമാകാനുള്ള സാധ്യത കണക്കിലെടുത്താണ് തിരഞ്ഞെടുപ്പുകൾ നീട്ടിവെക്കാൻ അധികൃതർ തീരുമാനിച്ചത്.
ജനുവരി 23 മുതല്‍ ഏപ്രില്‍ 30വരെ നടക്കേണ്ട തിരഞ്ഞെടുപ്പുകളാണ് നിലവിൽ നീട്ടി വച്ചത്. കൂടാതെ ഇപ്പോഴത്തെ കോവിഡ് വ്യാപന സാഹചര്യത്തിൽ 98 ദിവസങ്ങള്‍ക്ക് ശേഷം മാത്രമെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ.
Read also: ദിലീപിന്റെ ഫോണുകൾ ഹൈക്കോടതി പരിശോധിച്ചു; കസ്‌റ്റഡി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ







































