തൃശൂർ: ജില്ലയിലെ ചിമ്മിനി കാട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു. താളൂപാടത്തുള്ള വനംവകുപ്പ് ഓഫിസ് പരിസരത്ത് എത്തിച്ച് വെറ്റിനറി ഡോക്ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ചികിൽസ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ഇന്നലെ രാവിലെയോടെയാണ് കാട്ടിനുള്ളിൽ അവശനിലയിലായ ആനക്കുട്ടിയെ വനപാലകർ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യനില മോശമായതിനാൽ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
അവശനിലയിലായ കുട്ടിയാനയെ ആനക്കൂട്ടത്തിൽ നിന്നും ഒഴിവാക്കിയ നിലയിലായിരുന്നു. വനംവകുപ്പ് ജീവനക്കാര്‍ ആനക്കൂട്ടത്തെ കണ്ടെത്തി കുട്ടിയാനയെ കൂട്ടത്തില്‍ വിടാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തില്‍ കൂട്ടാന്‍ ആനകൾ തയ്യാറായില്ല.
Read also: കോഴിക്കോട് സ്വദേശിനിയെ ഖത്തറിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി







































