കോഴിക്കോട് സ്വദേശിനിയെ ഖത്തറിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
death
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ നാദാപുരം സ്വദേശിയായ യുവതി ഖത്തറിൽ മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർ ലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28) ആണ് മരിച്ചത്. ഐഎൻ ഖാദിലിലെ വീട്ടിൽ കുളിമുറിയിൽ മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഏറെ സമയം ആയിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽ നിന്ന് ഷോക്കേറ്റതാണെന്നാണ് ലഭ്യമായ വിവരം.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. തുടർ നടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. യുവതിയുടെ ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ: അദാൻ മുഹമ്മദ് സഹീർ, ഐഡദ ഖദീജ, ഐദിൻ ഉസ്‌മാൻ.

Most Read: പ്രതികളുടെ നിസഹകരണം കോടതിയെ അറിയിക്കും; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE