പുൽപ്പള്ളി: കെഎസ്ഇബി ജീവനക്കാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് കാട്ടിക്കുളം കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ ജോണി, വർക്കർ എകെ ഷിബു എന്നിവരെയാണ് ഇന്ന് രാവിലെ എട്ടേകാലോടെ കുറിച്ചിപ്പറ്റയിൽ വെച്ച് കാട്ടാന ആക്രമിച്ചത്.
ജീവനക്കാർ തലനാരിഴയ്‌ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. ബൈക്കിൽ ജോലിക്ക് പോവുകയായിരുന്ന ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് എടുത്തെറിയുകയും ചെയ്‌തു. ജീവനക്കാർ ഭയന്ന് ഓടുകയായിരുന്നു. ഇരുവർക്കും നിസാര പരിക്കുകളാണുള്ളത്.
Most Read: രഞ്‌ജിത്ത് വധക്കേസ്; കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും








































