ദുബായ്: യുഎഇയിലേക്കുള്ള പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിൽ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് യുഎഇയുടെ ഔദ്യോഗിക വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. നേരത്തേ ജുലായ് ഏഴ് മുതൽ സർവീസ് തുടങ്ങാനാകുമെന്ന് എമിറേറ്റ്സ് എയർലൈൻ പ്രതീക്ഷ പങ്കുവെച്ചിരുന്നു.
യുഎഇ പൗരൻമാർ, ഗോൾഡൻ വിസയുള്ളവർ, ഡിപ്ളോമാറ്റിക് പാസ്‍പോർട്ടുള്ളവർ എന്നിവർക്ക് യുഎഇയിലേക്ക് വരാൻ അനുമതിയുണ്ട്. എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ ജുലായ് 21 വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ പ്രവാസികൾ ഇനിയെന്ന് യുഎഇയിലേക്ക് മടങ്ങാനാകുമെന്ന് അറിയാതെ പ്രതിസന്ധിയിലായി.
Read Also: രണ്ട് പതിറ്റാണ്ടിന് ശേഷം ബഗ്രാം വ്യോമതാവളം ഒഴിഞ്ഞ് യുഎസ് സൈന്യം