കോഴിക്കോട്: ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നിട്ടും സിപിഐഎമ്മിന് പക തീരുന്നില്ലെന്ന് രമേശ് ചെന്നിത്തല. ‘മുഖ്യമന്ത്രി സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ’ എന്ന രമയുടെ പ്രസ്താവന വസ്തുതയാണ്. ടിപി കേസിൽ ഉമ്മൻചാണ്ടി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
ടിപി കേസിൽ സിബിഐ അന്വേഷണം അട്ടിമറിക്കാൻ സിപിഐഎമ്മും ബിജെപിയും ശ്രമിച്ചു. ഇതിന് പിന്നിൽ ബിജെപി-സിപിഐഎം ബന്ധമാണ്. ടിപിയെ വെട്ടിക്കൊന്നിട്ടും സിപിഎമ്മിന്റെ പക തീരുന്നില്ല. മുഖ്യമന്ത്രി എങ്കിലും എംഎം മണിയുടെ വാക്കുകൾ തള്ളുമെന്ന് പ്രതീക്ഷിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സ്വേച്ഛാധിപത്യ നിലപാടാണ് രമക്ക് എതിരായ അവരുടെ പ്രതികരണത്തിൽ പ്രതിഫലിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും ഇപ്പോഴും എംഎം മണിയുടെ നിലപാടിനെ ന്യായീകരിക്കുകയാണ്. ടിപിയുടെ രക്തം കുടിച്ചിട്ടും അവരുടെ പക തീരുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Most Read: തിരുവനന്തപുരത്തും കണ്ണൂരും ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ







































