തിരുവനന്തപുരത്തും കണ്ണൂരും ലഹരിമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

By Trainee Reporter, Malabar News
Drug gang attack in Tamarassery
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രണ്ടിടത്ത് ലഹരിമരുന്ന് വേട്ട. തിരുവനന്തപുരത്ത് വീട്ടിൽ സൂക്ഷിച്ച കഞ്ചാവും കണ്ണൂരിൽ എംഡിഎംഎയുമാണ് പിടികൂടിയത്. തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ പോലീസ് സ്‌റ്റേഷന് പിന്നിലെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 210 കിലോ കഞ്ചാവാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച കിഷോർ എന്നയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.

ഡിസ്‌ട്രിക്‌ട് ആന്റി നർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് റൂറൽ വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. കണ്ണൂരിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബർണശ്ശേരി സ്വദേശി സഞ്‌ജു വിൽഫ്രഡിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ടൗൺ എസ്‌ഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

Most Read: കനത്ത മഴ; മലപ്പുറത്ത് കിണർ ഇടിഞ്ഞു താണു- മരങ്ങൾ കടപുഴകി- വ്യാപക നാശനഷ്‌ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE