ശ്രീനഗർ: ഷോപിയാനിലെ സെഡോയിൽ സ്‌ഫോടനം. സൈനികർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിലാണ് സ്‌ഫോടനം നടന്നത്. കാറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മൂന്ന് ജവാൻമാർക്ക് പരുക്കേറ്റു.
സ്‌ഫോടന കാരണം അന്വേഷിച്ച് വരികയാണെന്ന് ജമ്മു കശ്‌മീർ ഐജിപി വിജയ് കുമാർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. പരുക്കേറ്റ ജവാൻമാരെ ചികിൽസക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തിൽ വാഹനത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ ചില സംശയങ്ങളും ഉയർന്നുവന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇത് ബാറ്ററി പൊട്ടിത്തെറിച്ചതായിരിക്കാൻ സാധ്യതയില്ലെന്നും, വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
Most Read: ഡെൽഹിയിൽ മലയാളികൾ ഉൾപ്പെടുന്ന വൃക്ക തട്ടിപ്പ് സംഘം പിടിയിൽ