വയനാട്: സുൽത്താൻ ബത്തേരിയിൽ കുഴിച്ചിട്ട നിലയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. നിലമ്പൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ജലാറ്റിൻ സ്റ്റിക്കുകളും ഫ്യൂസ് വയറുകളും കണ്ടെടുത്തത്. സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.
കൈപ്പഞ്ചേരി തങ്ങളത്ത് അഷ്റഫ്(47) നെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ഉൾപ്പെട്ട മറ്റൊരാളും കസ്റ്റഡിയിൽ ഉള്ള അഷ്റഫിന്റെ സഹോദരനുമായ നൗഷാദിന്റെ ബന്ധുവിന്റെ പറമ്പിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്.
സംഭവത്തിൽ ആറ് പേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഒമ്പത് ജലാറ്റിൻ സ്റ്റിക്കുകളും അഞ്ചര മീറ്റർ ഫ്യൂസ് വയറും 4 മൊബൈൽ ഫോണുമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തത്. സംഭവ സ്ഥലത്ത് ബോംബ്-ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തി.
Most Read: സിൽവർ ലൈൻ സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ






































