സിൽവർ ലൈൻ സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ

By Trainee Reporter, Malabar News
e sreedharan
ഇ ശ്രീധരൻ

തിരുവനന്തപുരം: സിൽവർ ലൈൻ സംവാദം പ്രഹസനമെന്ന് ഇ ശ്രീധരൻ. സംവാദം കൊണ്ട് സർക്കാർ തീരുമാനം മാറാൻ പോകുന്നില്ലെന്നും സംവാദം പ്രഹസനമാണെന്നും ഇ ശ്രീധരൻ ആരോപിച്ചു. കെ റെയിൽ സംവാദത്തിൽ എതിർക്കുന്നവരിൽ അലോക് വർമ ഉൾപ്പടെ പിൻമാറാൻ പാടില്ലായിരുന്നു. ഏത് സാഹചര്യത്തിൽ ആയാലും എതിർവാദം വേദിയിൽ ഉയർത്തണമായിരുന്നു.

നിലവിലെ പദ്ധതിക്ക് ഈ രീതിയിൽ അനുമതി കിട്ടില്ലെന്നും നല്ല പദ്ധതി കൊണ്ടുവന്നാൽ സഹായിക്കാൻ താനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വേഗതയുടെ കാര്യത്തിൽ ബ്രോഡ് ഗേജാണോ സ്‌റ്റാൻഡേർഡ് ഗേജാണോ എന്നത് പ്രസക്‌തമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. അതേസമയം, കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ സംവാദം ഹോട്ടൽ താജ് വിവാന്തയിൽ ആരംഭിച്ചിരിക്കുകയാണ്.

ഡോ. അർവിജി മേനോൻ ആണ് പദ്ധതിയെ എതിർക്കുന്നവരുടെ ഭാഗത്ത് നിന്നും സംസാരിക്കുന്നത്. സിൽവർ ലൈൻ സംവാദത്തിൽ അതിവേഗ പാതക്ക് പകരം ബദൽ മാർഗം പ്രൊഫ. ആർവിജി മേനോൻ അവതരിപ്പിച്ചു. എന്നാൽ, സിൽവർ ലൈൻ കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് സിൽവർ ലൈൻ അനുകൂലികൾ വാദിച്ചു.

Most Read: ഷിഗെല്ല; കോഴിക്കോട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE