കൊച്ചി: എറണാകുളം പിറവത്തിനടുത്ത് ഇലഞ്ഞിയിൽ കള്ളനോട്ട് നിർമാണകേന്ദ്രം കണ്ടെത്തി. ഇവിടെ പോലീസ് റെയ്ഡ് നടക്കുകയാണ്. സംഘത്തിലെ ആറ് പേർ ഇതിനോടകം പിടിയിലായിട്ടുണ്ട്. കള്ളനോട്ട് നിർമിക്കാനുള്ള യന്ത്രങ്ങൾ അടക്കം വിപുലമായ സൗകര്യങ്ങളാണ് പ്രതികൾ വീട്ടിൽ ഒരുക്കിയിരുന്നത്.
സീരിയൽ ഷൂട്ടിങ്ങിനെന്ന പേരിൽ വീട് വാടകക്കെടുത്താണ് കള്ളനോട്ട് നിർമാണം നടന്നത്. ഒൻപത് മാസമായി വീട്ടിൽ കള്ളനോട്ട് നിർമാണം നടത്തിയിരുന്നതായാണ് വിവരം. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ പോലീസ് പരിശോധന ഇപ്പോഴും തുടരുകയാണ്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്. കള്ളനോട്ട് സംഘത്തിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബന്ധമുണ്ടെന്നാണ് സംശയം.
Also Read: ലോക്ക്ഡൗൺ ലംഘനം; രമ്യാ ഹരിദാസും വിടി ബൽറാമും ഉൾപ്പടെ 6 പേർക്കെതിരെ കേസ്







































