കണ്ണൂർ: സമൂഹ മാദ്ധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യുവിനെതിരെ കേസെടുത്തു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയ ചർച്ചകൾ നടക്കുമ്പോൾ സോണി സെബാസ്‌റ്റ്യനെതിരെ വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ വ്യാജ പ്രചാരണം നടത്തിയിരുന്നു. ജോൺ ജോസഫ് എന്ന പേരിലുള്ള ഐഡിക്കായി ഉപയോഗിച്ചത് പിടി മാത്യുവിന്റെ വീട്ടിലെ ഫോൺ നമ്പറാണെന്ന് കഴിഞ്ഞ ദിവസം സൈബർ സെൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ആലക്കോട് പോലീസാണ് കേസെടുത്തിരിക്കുന്നത്.
Also Read: രണ്ടാം ഡോസ് വാക്‌സിൻ 12 ആഴ്‌ച വരെ വൈകാം, ആശങ്ക പെടേണ്ടതില്ല; മുഖ്യമന്ത്രി