ചെന്നൈ: പ്രശസ്‌ത പിന്നണി ഗായകനും നാടോടി കലാകാരനും നടനുമായ കലൈമാമണി മാണിക്ക വിനായകം അന്തരിച്ചു. ഞായറാഴ്‌ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു.
തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800ലധികം ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. കൂടാതെ 15,000ത്തിലധികം ഭക്‌തി ഗാനങ്ങളും നാടൻ പാട്ടുകളും ആലപിച്ചു.
വിവിധ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രം ‘തിരുട തിരുടി’യിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ‘ദിൽ’, ‘യുദ്ധം സെയ്’, ‘വേട്ടൈക്കാരൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. നിരവധി താരങ്ങളുടെ അച്ഛൻ വേഷത്തിലൂടെ മാണിക്ക വിനായകം ശ്രദ്ധ നേടിയിരുന്നു.
‘കലൈമാമണി’, ‘ഇസൈമേധൈ’ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
പ്രശസ്‌ത ഭരതനാട്യം മാസ്‌റ്റർ വാഴുവൂർ രാമയ്യ പിള്ളയുടെ ഇളയ മകനാണ്. നിരവധി താരങ്ങൾ അദ്ദേഹത്തിന് അനുശോചനം അർപ്പിപ്പിച്ചു.
Most Read: കിഴക്കമ്പലം സംഘർഷം; പോലീസ് വാഹനം തടഞ്ഞത് 50പേർ; റിമാൻഡ് റിപ്പോർട്