കിഴക്കമ്പലം സംഘർഷം; പോലീസ് വാഹനം തടഞ്ഞത് 50പേർ; റിമാൻഡ് റിപ്പോർട്

By News Bureau, Malabar News
kizhakkambalam-police attack
Ajwa Travels

കൊച്ചി: കിഴക്കമ്പലത്തെ ആക്രമണത്തിൽ പോലീസ് വാഹനം തടഞ്ഞത് 50 പേരെന്ന് റിമാൻഡ് റിപ്പോർട്. സംഘർഷം തടയാനെത്തിയ പോലീസ് ഉദ്യോഗസ്‌ഥരെ വധിക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പോലീസ് ഉദ്യോഗസ്‌ഥർ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ തൊഴിലാളികൾ മർദിച്ചു. കല്ല്, മരവടി മാരകായുധങ്ങൾ എന്നിവ ഉപയോഗിച്ച് എസ്എച്ച്ഒയെ ആക്രമിച്ചുവെന്നും ശേഷം മറ്റു തൊഴിലാളികൾ കൂട്ടമായെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കേസിൽ 100 പേർ കൂടി അറസ്‌റ്റിലായിട്ടുണ്ട്. ഇതുവരെ 150ലേറെ ആളുകളാണ് അറസ്‌റ്റിലായത്‌. ഇവരിൽ എട്ടു പേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

പോലീസിന് എതിരായ സംഘർഷം ലേബർ കമ്മീഷൻ അന്വേഷിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌ഥലത്തെ ക്രമസമാധാനം എങ്ങനെ നഷ്‌ടമായെന്ന് പരിശോധിക്കുമെന്നും തൊഴിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കിഴക്കമ്പലത്തെ ആക്രമണത്തിൽ തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് നേരത്തെ സ്‌ഥിരീകരിച്ചിരുന്നു. ഇതര സംസ്‌ഥാന തൊഴിലാളികൾ ഉപയോഗിച്ചത് എംഡിഎംഎ ആണോയെന്ന സംശയത്തിലാണ് പോലീസ്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും. തൊഴിലാളികളുടെ ക്യാംപിൽ നിന്ന് നേരത്തെ എൽഎസ്‌ഡി സ്‌റ്റാമ്പ്‌ പിടികൂടിയിട്ടുണ്ടെന്നും പോലീസ് വ്യക്‌തമാക്കി.

Most Read: ഏറ്റുമുട്ടൽ; തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിൽ 6 നക്‌സലുകളെ കൊലപ്പെടുത്തി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE