കൊച്ചി: കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ സംഘർഷം സൃഷ്‌ടിക്കുകയും പോലീസിനെ ആക്രമിക്കുകയും ചെയ്‌ത സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കോലഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
രണ്ട് കേസുകളിൽ രണ്ട് കുറ്റപത്രമാണ് നൽകിയത്. ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 51 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. പോലീസ് വാഹനങ്ങൾ കത്തിക്കുകയും തകർക്കുകയും ചെയ്‌ത കേസിൽ 175 പേർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചു.
കഴിഞ്ഞ ഡിസംബറിൽ ക്രിസ്‌തുമസ് ആഘോഷത്തിനിടെ ആയിരുന്നു സംഘര്‍ഷം. അർധരാത്രിയോടെ ചൂരക്കോട് കിറ്റക്‌സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം അതിഥി തൊഴിലാളികള്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്‌ഥലത്തെത്തിയ പോലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചു വിടുകയായിരുന്നു. അക്രമികള്‍ രണ്ട് പോലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വിടി ഷാജന്‍ ഉൾപ്പടെയുള്ള പോലീസ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റിരുന്നു.
Most Read: സിബിഎസ്ഇ പരീക്ഷ ഓൺലൈൻ ആക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി