കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഉറക്കക്കുറവ് മുതൽ പാരമ്പര്യം വരെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. കണ്ണിന് ചുറ്റും വരുന്ന കറുപ്പ് നിറം അകറ്റാൻ പല പരീക്ഷണങ്ങളും നാം നടത്താറുണ്ട്. വിവിധ ചർമ പ്രശ്നങ്ങൾക്കും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നീക്കം ചെയ്യുന്നതിനും വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.
1. വെള്ളരിക്ക
വെള്ളരിക്ക ഒരു പ്രകിതിദത്തമായ ചർമ ടോണറാണ്. കൂടാതെ, കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ സഹായിക്കുന്ന ഗുണങ്ങൾ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. വെള്ളരിക്ക അരിഞ്ഞ് ചതച്ച് ഒരു കോട്ടൺ തുണിയിൽ കിഴി കെട്ടി ഫ്രിഡ്ജിൽ സൂക്ഷിക്കുക. 30 മിനിറ്റിന് ശേഷം എടുത്ത് കണ്ണിന് മുകളിൽ വെക്കുക. 15 മിനിറ്റിന് ശേഷം ഇത് മാറ്റുക.
2. ടീ ബാഗ്
ഉയർന്ന ഫ്ളേവനോയിഡ് സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ബ്ളാക്ക് കണ്ണിലെ ഇരുണ്ട വൃത്തങ്ങൾ കുറയ്ക്കാനും വീക്കവും പിഗ്മെന്റേഷനും കുറയ്ക്കാനും സഹായിക്കും. തണുത്ത ടീ ബാഗ് കണ്ണിന് മുകളിൽ 15 മിനിറ്റ് നേരം വെക്കുക.
3. ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലെ കറുപ്പ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ മികച്ചതാണ് ഉരുളക്കിഴങ്ങ്. ഇത് വട്ടത്തിൽ മുറിച്ചെടുത്ത് 15 മിനിറ്റ് കണ്ണിന് മുകളിൽ വെക്കണം. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജം കറുപ്പ് നിറം മാറാൻ വളരെ ഫലപ്രദമാണ്.
4. കറ്റാർവാഴ ജെൽ
കറ്റാർവാഴ ചർമത്തിലെ ഈർപ്പം മെച്ചപ്പെടുത്തുകയും ചർമത്തെ പിന്തുണക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. ദിവസവും ഒരുനേരം കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പകറ്റാൻ സഹായിക്കും.
ഇതെല്ലാം കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് അകറ്റാൻ സഹായിക്കുമെങ്കിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത് ഉറങ്ങുക, പോഷക സമ്പുഷ്ടമായ ആഹാരം കഴിക്കുക, ശരീരഭാരം കൂടാതെ നോക്കുക, യോഗ, ധ്യാനം ഇവ ശീലിക്കുക ഇവയെല്ലാം പ്രധാനമാണ്. ചർമത്തെ പരിചരിക്കാനും സമയം കണ്ടെത്തണം.

കണ്ണിന് ചുറ്റും കറുപ്പ് നിറം വരാനുള്ള കാരണങ്ങൾ;
1. ജീനുകൾ ഇതിനൊരു കാരണമാണ്. കുടുംബത്തിൽ ഉള്ളവരിൽ നിന്ന് പാരമ്പര്യമായി അടുത്ത തലമുറയിലേക്ക് പകരാം.
2. സൂര്യപ്രകാശം അധികം എൽക്കുന്നത്; കൂടുതൽ സമയം വെയിലു കൊള്ളുമ്പോൾ മെലാനിൻ കൂടിയ അളവിൽ ഉൽപാദിപ്പിക്കപ്പടുകയും അത് കണ്ണിനു ചുറ്റുമുള്ള ചർമത്തിൽ പിഗ്മെന്റേഷനു കാരണമാകുകയും ചെയ്യും.
3. തൈറോയ്ഡ്, വൃക്ക തകരാറുകൾ, ഉദരപ്രശ്നങ്ങൾ തുടങ്ങിയവ. ഉറക്കമില്ലായ്മ, അമിതമായി ഉറങ്ങുന്നത്, കടുത്ത ക്ഷീണം ഇതെല്ലാം കണ്ണിനു ചുറ്റും കറുത്ത നിറത്തിന് കാരണമാകും.
4. പ്രായം കൂടുംതോറും ചർമം കനം കുറഞ്ഞതാകുകയും കൊഴുപ്പും കൊളാജനും നഷ്ടപ്പെടുകയും ചെയ്യും. ചർമത്തിന് ഉറപ്പും ഇലാസ്റ്റികതയും നഷ്ടപ്പെടും. ചർമത്തിനടിയിലെ ഇരുണ്ട രക്തക്കുഴലുകൾ ചർമത്തെ കൂടുതൽ ഇരുണ്ടതാക്കും.
5. കൂടുതൽ സമയം ടിവി കാണുന്നതും ഫോൺ ഉപയോഗിക്കുന്നതും എല്ലാം കണ്ണിന് സ്ട്രെയ്ൻ നൽകും. ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, മലബന്ധം, വരണ്ട ചർമം ഇതെല്ലാം കണ്ണിനു ചുറ്റും കറുത്ത നിറം വരാൻ കാരണമാകും.
6. ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, മലബന്ധം, വരണ്ട ചർമം ഇതെല്ലാം കണ്ണിനു ചുറ്റും കറുത്ത നിറം വരാൻ കാരണമാകും.
Most Read| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ