കോട്ടയ്ക്കൽ: കളിച്ചുകൊണ്ടിരിക്കെ ചക്ക മുഖത്ത് വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം. കാലൊടി കുഞ്ഞലവിയുടെ മകൾ ചങ്കുവെട്ടി സ്വദേശി ആയിഷ തെസ്നിയാണ് മരിച്ചത്. വീട്ടുമുറ്റത്തു മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടം.
ചക്ക മുഖത്തേക്ക് വീണതിന് പിന്നാലെ കുട്ടി സമീപത്തെ പാറയിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ