ഉയർന്ന മാർക്ക് കിട്ടുമോയെന്ന ഭയം; പത്താംക്ളാസ് വിദ്യാർഥിനി ജീവനൊടുക്കി

By Trainee Reporter, Malabar News
B.Pharm student found hanging in Kozhikode
Representational image
Ajwa Travels

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് കിട്ടില്ലെന്ന ഭയം മൂലം വിദ്യാർഥിനി ജീവനൊടുക്കി. ആറ്റുകാൽ പാടശ്ശേരി കാർത്തികയിൽ ആദിത്യ എസ്ആറിനെയാണ് (15) വെള്ളിയാഴ്‌ച ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണക്കാട് കാർത്തിക തിരുനാൾ സർക്കാർ ഗേൾസ് വോക്കേഷനൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥിനിയാണ്.

പരീക്ഷയുമായി ബന്ധപ്പെട്ട് ഡിസംബർ 15 മുതൽ ആദിത്യ മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പോലീസ് പറയുന്നു. ഇതുസംബന്ധിച്ച് ആദിത്യയുടെ ഡയറികുറിപ്പുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഓൺലൈൻ ക്ളാസിലൂടെയുള്ള പഠനമായതിനാൽ മികച്ച മാർക്ക് നേടാൻ കഴിയുമോയെന്ന് ആശങ്കയുണ്ടായിരുന്നു. ഉച്ചക്ക് സ്‌കൂൾ വിട്ട് വീട്ടിൽ എത്തുമ്പോൾ സഹോദരിയും അയൽപക്കത്തെ സ്‌ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഭക്ഷണം കഴിക്കാൻ നിക്കാതെ മുറിയിലേക്ക് പോകുകയായിരുന്നു. വൈകുന്നേരം ബന്ധുക്കളിൽ ചിലർ വീട്ടിൽ എത്തിയ സമയത്ത് സഹോദരി മുറി തുറന്നപ്പോഴാണ് ആദിത്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മുറിയിൽ നിന്ന് ആദിത്യയുടെ ആത്‌മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു.

സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ലാബ് ഇൻസ്ട്രക്‌ടർ സജീവ് കുമാറാണ് പിതാവ്. മാതാവ് രഞ്‌ജിത കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് ജീവനക്കാരിയാണ്. സഹോദരി അനമിത്ര ആറാം ക്ളാസ് വിദ്യാർഥിയാണ്.

Read also: മുന്നറിയിപ്പില്ലാതെ ഫീസുകൾ കുത്തനെ ഉയർത്തി മോട്ടോർ വാഹന വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE