കൊച്ചി: എറണാകുളത്ത് പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന നാലുവയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ആണ് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെയാണ് കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എച്ച്1എൻ1 ആണെന്ന് സംശയം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ആരോഗ്യവിഭാഗത്തിന്റെ അന്തിമ റിപ്പോർട് വന്നിട്ടില്ല. നാല് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. പനി മൂർച്ഛിച്ചതോടെ ഇന്നലെ രാത്രിയാണ് മരിച്ചത്. രണ്ടര വയസുള്ള ഒരു സഹോദരനുണ്ട്.
മലപ്പുറത്തും എച്ച്1എൻ1 ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുന്നിസയാണ് (47) മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സൈഫുന്നിസക്ക് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതിനെ തുടന്ന് ഈ മാസം 14നാണ് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിൽസയിലിരിക്കേയായിരുന്നു മരണം.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ