ഫയലുകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കണം; ആരോഗ്യമന്ത്രി

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കണമെന്ന് നിർദ്ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് പ്രധാനപ്പെട്ട ഫയലുകളാണെന്നും അവയിൽ പെട്ടെന്ന് തീർപ്പുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റ്, എന്‍എച്ച്എം, ഇ ഹെല്‍ത്ത് എന്നീ ഓഫിസുകള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്‌ഥരുമായി നേരിട്ട് നടത്തിയ ചർച്ചയിലാണ് മന്ത്രിയുടെ നിർദ്ദേശം.

ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വരുന്നത് വളരെയേറെ സുപ്രധാന ഫയലുകളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ജീവനക്കാരുടെ സര്‍വീസുമായും പ്രമോഷനുമായും ബന്ധപ്പെട്ടും ധാരാളം ഫയലുകള്‍ എത്തുന്നുണ്ട്. ഈ ഫയലുകളൊന്നും താമസിപ്പിക്കാതെ തീര്‍പ്പാക്കേണ്ടത് വളരെ അത്യാവശ്യണ്; മന്ത്രി വ്യക്‌തമാക്കി.

ഓഫിസുകളിലെ വിവിധ സെക്ഷനുകളും മന്ത്രി സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റില്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തു. ആരോഗ്യ വകുപ്പ് ഡയറക്‌ടറേറ്റിലും ജില്ലാ മെഡിക്കല്‍ ഓഫിസുകളിലും ഇ- ഓഫിസ് സംവിധാനം ഈ വര്‍ഷം യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.

സര്‍വീസിലുള്ളവര്‍ക്കും ഫയലുകള്‍ ട്രാക്ക് ചെയ്യുന്നതിനും മറ്റും ഇ- ഓഫിസ് സംവിധാനം നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കും ഫയലുകളുടെ നീക്കം മനസിലാക്കാന്‍ സാധിക്കും; മന്ത്രി വ്യക്‌തമാക്കി.

Most Read: ഗംഗാ സാഗർ മേള റദ്ദാക്കണം; ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE