ഗംഗാ സാഗർ മേള റദ്ദാക്കണം; ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതിയിൽ

By Staff Reporter, Malabar News
Ganga_Sagar_Mela
Ajwa Travels

കൊൽക്കത്ത: ഗംഗാ സാഗർ മേള റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. സംസ്‌ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അഭിനന്ദൻ മൊണ്ടോൾ എന്ന ഡോക്‌ടറാണ് ഹരജി സമർപ്പിച്ചത്. ഒമൈക്രോൺ വകഭേദം സൃഷ്‌ടിക്കുന്ന ഭീഷണിയും കണക്കിലെടുത്താണ് ഹരജി. വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വന്നേക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് തീർഥാടകർ മേളയിൽ പങ്കെടുക്കും. ഇതിലൂടെ കോവിഡ് വ്യാപനം അതി രൂക്ഷമാകുമെന്ന് ഹരജിയിൽ പറയുന്നു. ജനുവരി പകുതിയോടെ മേള സംഘടിപ്പിക്കാനാണ് സർക്കാർ നീക്കം. അതേസമയം 27ആമത് കൊൽക്കത്ത അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ സംഘാടകർ പരിപാടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ജനുവരി ഏഴിന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഫെസ്‌റ്റിവൽ ഉൽഘാടനം ചെയ്യും.

Read Also: വാളയാർ കേസ്; പ്രതികളുടെ ജാമ്യ ഹരജികൾ ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE