ന്യൂഡെൽഹി: ഡെൽഹി ചാന്ദിനി ചൗക്കിലെ ലജ്‌പത് റായ് മാർക്കറ്റിൽ തീപിടുത്തം. അഗ്‌നി സുരക്ഷാ സേന തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു. 12 ഫയർ എൻജിനുകൾ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ആളപായം ഇതുവരെ റിപ്പോർട് ചെയ്‌തിട്ടില്ല. പുലർച്ചെ 4.45ഓടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമല്ല.
വ്യാപാര സമുച്ഛയങ്ങളുടെ മേഖലയാണ് ചാന്ദിനി ചൗക്കിലേത്. ഏതെങ്കിലും തരത്തിൽ തീ വലിയ രീതിയിൽ പടരുന്ന സാഹചര്യമുണ്ടായാൽ അപകടത്തിന്റെ വ്യാപ്‌തി വർധിക്കും. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനങ്ങളാണ് നടക്കുന്നത്. ഭാഗികമായി തീ അണയ്‌ക്കാൻ സാധിച്ചു എന്നാണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്‌ഥർ അറിയിച്ചത്.
Delhi: Visuals from Lajpat Rai Market in Chandni Chowk where a fire broke out early morning today pic.twitter.com/faNkAbjpWc
— ANI (@ANI) January 6, 2022
Most Read: സൂറത്തിൽ വിഷവാതകം ശ്വസിച്ച് 6 പേർ മരിച്ചു