കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ എടിഎം കൗണ്ടറിനുള്ളിൽ തീപിടുത്തം. എസ്ബിഐ കൽപ്പറ്റ ടൗൺ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 10.15ഓടെ ആയിരുന്നു സംഭവം.
എടിഎം കൗണ്ടറിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നതു കണ്ട് ടൗണിലുള്ളവർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കൗണ്ടറിനുള്ളിൽ കംപ്യൂട്ടർ, സ്വിച്ച് ബോർഡ് എന്നിവയുള്ളിടത്താണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പോലീസും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
Most Read: കൊല്ലിന് കൊലയും അടിക്ക് തിരിച്ചടിയുമെന്ന ശൈലി തീക്കളിയാണ്; ഖലീൽ ബുഖാരി തങ്ങൾ






































