കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്ളാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം. പ്ളാന്റും കെട്ടിടവും പിക്കപ്പ് വാനും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടസമയം ഫാക്ടറിയിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല.
ന്യൂ ഇയർ ആഘോഹത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ളാന്റിലേക്ക് തെറിച്ചു വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പല സ്ഥലങ്ങളിൽ നിന്നായി മാലിന്യങ്ങൾ എത്തിച്ചു സംസ്കരിക്കുന്ന ഇടമാണിത്.
ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതാണ് നാശനഷ്ടങ്ങൾ ഇരട്ടിച്ചത്. ഓഫീസ് ഉൾപ്പടെ മൂന്നുനില കെട്ടിടം പൂർണമായി കത്തിനശിച്ചു. തൊട്ടടുത്തുള്ള കെട്ടിടത്തിലും തീപടർന്നിരുന്നു. പ്ളാന്റിന് മുന്നിൽ വെച്ച് പടക്കം പൊട്ടിച്ചതായി സമീപത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പറഞ്ഞു. വിശദമായ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്



































