പാലക്കാട്: ജില്ലയിലെ വനമേഖലയിൽ പടർന്ന കാട്ടുതീ അണയാതെ തുടരുന്നു. പാലക്കാട്ടെ വാളയാർ മലനിരകളിലാണ് നിലവിൽ കാട്ടുതീ പടരുന്നത്. ഇന്നലെ രാത്രിയിലും വനംവകുപ്പ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.
സൈലന്റ് വാലി മലനിരകളിൽ തത്തയങ്ങലം, ചെറുകുളം എന്നീ ഭാഗത്തും തീ പടരുകയാണ്. തീ അണയ്ക്കാൻ മലമുകളിലേക്ക് കയറിപ്പോകുന്നത് പ്രയോഗികമല്ലാത്തതാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്. ഉൾവനത്തിലാണ് തീ പടർന്നു പിടിക്കുന്നത്.
അതേസമയം വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം ഇന്ന് വൈകുന്നേരം 6 മണിയോടെ തീ അണയ്ക്കാനായി പുറപ്പെടും. നിരവധി സംഘടനകളുടെ ഭാഗമായ സന്നദ്ധ പ്രവർത്തകരും വനം വകുപ്പിനൊപ്പം ഉണ്ടാകും.
Read also: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം








































