അണയാതെ കാട്ടുതീ; പാലക്കാട് വനമേഖലകളിൽ പടരുന്നു

By Team Member, Malabar News
Brahmapuram fire; Heavy smoke in Kochi city and surrounding areas
Rep. Image
Ajwa Travels

പാലക്കാട്: ജില്ലയിലെ വനമേഖലയിൽ പടർന്ന കാട്ടുതീ അണയാതെ തുടരുന്നു. പാലക്കാട്ടെ വാളയാർ മലനിരകളിലാണ് നിലവിൽ കാട്ടുതീ പടരുന്നത്. ഇന്നലെ രാത്രിയിലും വനംവകുപ്പ് തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.

സൈലന്റ് വാലി മലനിരകളിൽ തത്തയങ്ങലം, ചെറുകുളം എന്നീ ഭാഗത്തും തീ പടരുകയാണ്. തീ അണയ്‌ക്കാൻ മലമുകളിലേക്ക് കയറിപ്പോകുന്നത് പ്രയോഗികമല്ലാത്തതാണ് വെല്ലുവിളി സൃഷ്‌ടിക്കുന്നത്‌. ഉൾവനത്തിലാണ് തീ പടർന്നു പിടിക്കുന്നത്.

അതേസമയം വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം ഇന്ന് വൈകുന്നേരം 6 മണിയോടെ തീ അണയ്‌ക്കാനായി പുറപ്പെടും. നിരവധി സംഘടനകളുടെ ഭാഗമായ സന്നദ്ധ പ്രവർത്തകരും വനം വകുപ്പിനൊപ്പം ഉണ്ടാകും.

Read also: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE